നീരജ് മാധവ് നായകനാകുന്ന 'ഗൗതമന്റെ രഥം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍

യുവനടന്‍ നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. “ഗൗതമന്റെ രഥം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിനീത് ശ്രീനിവാസനാണ് റിലീസ് ചെയ്തത്. നവാഗതനായ ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കിച്ചാപ്പുസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ.ജി അനില്‍കുമാറും പൂനം റഹീം ജൂനിയറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് നീരജ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പില്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത വിനീതിന് നന്ദിയും നീരജ് അറിയിച്ചിട്ടുണ്ട്.

https://www.facebook.com/official.vineethsreenivasan/photos/a.1449876231736177/2257347897655669/?type=3&theater

ഈ വര്‍ഷം ഒരുപിടി ചിത്രങ്ങളാണ് നീരജിന്റേതായി ഒരുങ്ങുന്നത്. നീരജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ക”യുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു. രജീഷ് ലാല്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിക്‌സെറൊയുടെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ള ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

https://www.facebook.com/ActorNeerajOfficial/photos/a.232442296954095/1068197150045268/?type=3&theater