സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പശ്ചാത്തലത്തിൽ മിനി സിരീസുമായി മീര നായര്‍; ‘എ സ്യൂട്ടബിള്‍ ബോയ്’ ട്രെയ്‍ലര്‍

ബിബിസിക്കായി  മിനിസിരീസ് നിർമ്മിച്ച് പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍. വിക്രം സേഥിന്‍റെ പ്രശസ്‍ത നോവലായ ‘എ സ്യൂട്ടബിള്‍ ബോയ്’യാണ് മിനി സീരീസിന് ആധാരം അതേ പേരിലാണ് മീര നായര്‍  സിരീസ് ഒരുക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയാണ് സ്യൂട്ടബിൾ ബോയിയുടെ പശ്ചാത്തലം. നാല് കുടുംബങ്ങളിലൂടെയാണ് അദ്ദേഹം കഥ പറഞ്ഞിട്ടുള്ളത്. മിസിസ് രൂപ മെഹ്‍റ എന്ന കഥാപാത്രം തന്‍റെ മകള്‍ ലതയ്ക്കായി ‘ഒരു പറ്റിയ പയ്യനെ’ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.

ലതയുടെ വിവാഹമാണ് നോവലിലെ പ്രധാന ഭാഗം. മൂല്യബോധങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലുമുള്ള ഉരസലും മതപരമായ മുന്‍വിധി തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ സീരിസിലുണ്ട്.

14 വര്‍ഷത്തിനു ശേഷമാണ് തബു ഒരു മീര നായര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2006-ല്‍ പുറത്തെത്തിയ ദി നെയിംസേക് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒരുമിച്ചത്. അന്തരിച്ച നടൻ ഇർഫാൻ ഖാനും ഈ സീരിസിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.