കണ്ണുനനയിച്ച് ടൊവീനോ; അന്താരാഷ്ട്ര അംഗീകാരം നേടിയ 'ഓസ്‌കാര്‍ ഗോസ് ടു'വിന്റെ ട്രെയിലര്‍

അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ടൊവീനോ ചിത്രം ദി ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. . കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക.

ഇസഹാക്ക് ഇബ്രാഹിം എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Read more