"നായികയെ സമ്മതിക്കണം, റിയല്‍ കുങ്ഫു മാസ്റ്റര്‍ ആണ് വില്ലന്‍, അവനോടു ഇടിച്ചു നില്‍ക്കുന്നത് കണ്ട് രോമം എഴുന്നേറ്റു നിന്നു"

എബ്രിഡ് ഷൈന്‍ ചിത്രം “ദി കുങ്ഫു മാസ്റ്ററിന് ഗംഭീര പ്രതികരണങ്ങളാണ് റിലീസ് ചെയ്ത ദിവസം മുതല്‍ ലഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്രയും നല്ലൊരു ആക്ഷന്‍ ചിത്രമെത്തുന്നത് എന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ശശികാന്ത് എന്ന ചെറുപ്പക്കാരന്റെ നിരൂപണക്കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. ഇങ്ങനെയൊരു മലയാളം ആക്ഷന്‍ സിനിമ ആദ്യമായി കാണുവാ
…ദി കുങ്ഫു മാസ്റ്റര്‍…
സിനിമ കണ്ടവര്‍ നല്ലതാണെന്നു പറഞ്ഞതുകൊണ്ടു കാണാന്‍ പോയതാ ഹോ എന്റെ അമ്മോ കലക്കന്‍ ഇടി എന്ന് പറഞ്ഞാല്‍ ഇതാണ്
*ഫസ്റ്റ് ഹാഫ് വലിയ രസമൊന്നും തോന്നില്ല ഒരു ഫാമിലി സിനിമ അവിടെയും ഇവിടെയും ചില പാളിച്ചകള്‍
* പക്ഷെ സെക്കന്റ് ഹാഫ് എന്റെ പൊന്നോ കിടുക്കി
*ആക്ഷന്‍ എന്ന് പറഞ്ഞാല്‍ സിനിമാറ്റിക്ക് ഇടി അല്ല.. നല്ല റിയല്‍ ഇടി
*നായികയെ സമ്മതിക്കണം.. റിയല്‍ കുങ്ഫു മാസ്റ്റര്‍ ആണ് വില്ലന്‍, അവനോടു ഇടിച്ചു നില്കുന്നത് കണ്ട് രോമം എഴുന്നേറ്റു നിന്ന് അതാ ഇടി..
*മലയാളത്തില്‍ ഒരു നടന്മാര് പോലും ഇങ്ങനെ ആക്ഷന്‍ ചെയ്യുന്നത് കണ്ടിട്ടില്ല അവരെ കൊണ്ട് ഇങ്ങനെ ചെയ്യാന്‍ പറ്റുമെന്നും തോന്നുന്നില്ല
*1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം ഈ മൂന്ന് സിനിമകളും ചെയ്ത ഡയറക്ടര്‍ എബ്രിഡ് ഷൈന്‍ ആണ് ഈ സിനിമ ചെയ്തിരിക്കുന്നത്
*ഷൈന്‍ ചേട്ടന്‍ ഇങ്ങനെ ഒരു സിനിമ ചെയ്യും എന്ന് ഒരിക്കലും കരുതില്ല
*നായകനെയോ നായികയെയോ നോക്കാതെ സിനിമകാണാന്‍ പോകുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ ഈ സിനിമ കണ്ട് നോക്ക് ഉറപ്പായും നിങ്ങള്‍ക്ക് ഇഷ്ടമാവും
* പണ്ട് വരത്തന്റെ ക്ലൈമാക്‌സ് കണ്ട് കൈയടിച്ചു ഇറങ്ങിയ അതേ ഫീല്‍ ആണ് ഈ സിനിമയുടെയും അവസാനം
എല്ലാരും പോയി ഈ സിനിമ കാണണം കാരണം ഇതുപോലത്തെ ഒരു ആക്ഷന്‍ സിനിമ മലയാളത്തില്‍ ആദ്യമായി ആണ്
ഈ സിനിമ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല