ഇത്രയും നല്ലൊരു സ്റ്റണ്ട് പടം മലയാള സിനിമയില്‍ ആദ്യം: കുങ്ഫു മാസ്റ്റര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

എബ്രിഡ് ഷൈന്‍ ചിത്രം “ദി കുങ്ഫു മാസ്റ്റര്‍” ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് റിലീസ് ചെയ്ത ദിവസം മുതല്‍ ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്രയും നല്ലൊരു സ്റ്റണ്ട് പടമെത്തുന്നത് എന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

വിങ് ചുന്‍ കുങ് ഫു എന്ന ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്സ് റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സംഘട്ടനരംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നീത പിള്ളയാണ് നായിക. പുതുമുഖ താരം ജിജി സ്‌കറിയയാണ് നായകന്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കെ ആര്‍ മിഥുന്‍.