കയ്യില്‍ മെഷീന്‍ ഗണ്ണുമായി വിജയ്, ബീസ്റ്റ് വരുന്നു; സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബീസ്റ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൈയ്യില്‍ മെഷിന്‍ ഗണ്ണുമായി നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ 65ാം ചിത്രമാണിത്. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

Read more

മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.