കുമ്പളങ്ങിയിലെ ഫ്രാങ്കി ഇനി വിനീത് ശ്രീനിവാസനൊപ്പം; ‘തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍’ അണിയറയിലൊരുങ്ങുന്നു

കുമ്പളങ്ങിയിലെ ഫ്രാങ്കിയായി വേഷമിട്ട മാത്യു തോമസും വിനീത് ശ്രീനിവാസനും പുതിയ ചിത്രത്തിലൊന്നിക്കുന്നു. അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളില്‍ ഒരാളായ ഗിരീഷ് സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍
വര്‍ഷങ്ങളിലാണ് ഇരുവരുമൊന്നിക്കുന്നത്.

ജോമോന്‍.ടി.ജോണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോന്‍ -ടി. ജോണും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സ്‌ക്കൂള്‍ പഞ്ചാത്തലത്തില്‍ രസാവഹമായി അവതരിപ്പിക്കുന്ന ഈ ചിത്രം പുതിയ തല മുറക്കുള്ള സന്ദേശവും നല്‍കുന്നു.

ഗിരീഷും ഡിനോയ് യും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ് (ഞണ്ടുകളുടെ നാട്ടില്‍ ഫെയിം) . ജോമോന്‍.ടി.ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഏതാനും പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് അവസാന വാരത്തില്‍ ചാലക്കുടിയില്‍ ആരംഭിക്കും.