ദളപതി 65-ല്‍ നായികയ്ക്ക് വിജയ്‌യേക്കാള്‍ കൂടുതല്‍ പ്രതിഫലം? പൂജയ്ക്ക് പ്രതിഫലം കോടികള്‍

വിജയ് നായകനാകുന്ന അറുപത്തിയഞ്ചാമത്തെ ചിത്രത്തിനെ കുറിച്ചുള്ള പുതിയ ചര്‍ച്ചകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. നെല്‍സണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ മാര്‍ച്ച് അവസാനമാണ് നടന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിനായി പൂജ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.

ദളപതി 65-ല്‍ പൂജയ്ക്ക് പ്രതിഫലം മൂന്ന് കോടി പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഫലമാണിത്. ബോളിവുഡ് സിനിമകളിലും തെന്നിന്ത്യന്‍ സിനിമകളിലും ഒരു പോലെ സജീവമായ താരത്തിന്റെ പ്രശസ്തിയുടെ ഭാഗമായാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതെന്നും പൂജയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മറ്റു ഭാഷകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വിജയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ദളപതി 65 താരം സ്വീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തെ ഷൂട്ടിംഗിനായി റഷ്യയിലേക്ക് തിരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ടീം. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more

മലയാളി താരം അപര്‍ണ ദാസും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കോമഡി എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് സൂചന. നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ശിവകാര്‍ത്തികേയനെ നായകനായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി റിലീസിന് ഒരുങ്ങുന്നത്.