വിജയ്-മുരുകദോസ് കൂട്ടുകെട്ടില്‍ ദളപതി 62 ;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയ് – മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ദളപതി 62. ചിത്രത്തില്‍ സ്റ്റൈല്‍ ലുക്കിലാണ് വിജയ് എത്തുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊല്‍ക്കത്തയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഷെഡ്യൂള്‍ ആരംഭിക്കുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സീനുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത ഷെഡ്യൂളിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കുക. വിജയ് -മുരുകദോസ് ചിത്രം കത്തിയുടെ സീനുകളും കൊല്‍ക്കത്തയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Read more

കഴിഞ്ഞ ആഴ്ച്ച തന്നെ ചെന്നൈയിലെ സെറ്റില്‍ ദളപതി 62 ന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചില ഗാനരംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. മലയാളി താരം കീര്‍ത്തി സുരേഷാണ് ഈ ചിത്രത്തിലും നായിക. ചിത്രം സണ്‍ മൂവീസ് നെറ്റ് വര്‍ക്കാണ് നിര്‍മ്മിക്കുന്നത്. ഏ ആര്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.