കട്ട ആക്ഷനില്ല, നാട് രക്ഷപ്പെടുത്തുന്നുമില്ല: സാധാരണക്കാരനായി സൂര്യ എത്തുന്ന താനാ സേര്‍ന്ത കൂട്ടം

സൂര്യയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം താനാ സേര്‍ന്ത കൂട്ടം ടീസര്‍ പുറത്തിറങ്ങി. പൊങ്കല്‍ അവധിക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ വാനോളമാണ്.

വിഗ്നേഷ് ശിവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഗ്നേഷ് ശിവന്‍. സൂര്യയുടെ 35ാമത്തെ ചിത്രമാണിത്.

കീര്‍ത്തി സുരേഷ്, സുരേഷ് മേനോന്‍, തമ്പി രാമയ്യ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൊമേഡിയന്‍ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ഗാനങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

താനാ സേര്‍ന്ത കൂട്ടം ടീസര്‍ പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് മൂന്നര ലക്ഷത്തോളം വ്യൂസാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ആളുകളുടെ കാത്തിരിപ്പാണ് ഇത് സൂചിപ്പിക്കുന്നത്.