‘പുതുപേട്ടൈ’യിലെ അന്‍പു, നടന്‍ ബാല സിംഗ് അന്തരിച്ചു

തമിഴ് നടന്‍ ബാല സിംഗ് അന്തരിച്ചു. ഭഷ്യവിഷബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 67 വയസായിരുന്നു. ‘പുതുപ്പേട്ടൈ’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ താരമാണ് ബാല സിംഗ്.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് ബാല. നാടകത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. 1983ല്‍ ‘മലമുകളിലെ ദൈവം’ എന്ന മലയാള ചിത്രത്തിലൂടെയാണ് ബാല വെള്ളിത്തിരയിലേക്കെത്തിയത്. 1995ല്‍ ‘അവതാരം’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. നൂറോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കമല്‍ഹാസന്റെ ‘ഇന്ത്യന്‍’, ‘ഉല്ലാസം’, ‘ദീന’, മലയാളത്തില്‍ ‘കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്’, ‘മുല്ല’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൂര്യയുടെ ‘എന്‍ജികെ’, ‘മാഗമുനി’ എന്നിവയാണ് അവസാന സിനിമകള്‍.