'തനിക്ക് തേപ്പുകാരി എന്ന പേര് കൂടിയില്ലേ, മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ വാ പൊളിച്ച് നോക്കി നിന്നു പോയി'

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നീതു എന്ന കഥാപാത്രം നടി സ്വാസികയ്ക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. നടന്‍ മമ്മൂട്ടി പോലും തന്നെ തേപ്പുകാരിയെന്ന പേരിലാണ് അറിയുന്നതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സ്വാസിക വെളിപ്പെടുത്തിയിരിക്കുകയാണ്.

“മമ്മൂക്ക എത്തിയ ഒരു പരിപാടിയുടെ ഇടയില്‍ ഒരു ചോദ്യം ചോദിക്കാന്‍ വേണ്ടി എഴുന്നേറ്റു നിന്നു. എളിമയോടെ എന്റെ പേര് സ്വാസിക എന്നാണ്. ഞാന്‍ സീതയെന്ന സീരിയല്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ തന്നെ മമ്മൂക്ക തനിക്ക് സ്വാസിക എന്നല്ലല്ലോ തേപ്പുകാരി എന്ന പേരു കൂടെയില്ലേ എന്നു ചോദിച്ചു. സ്വാസിക പറയുന്നു.

Read more

കൂടെയുണ്ടായിരുന്ന സീരിയല്‍ താരങ്ങളൊക്കെ മമ്മൂക്ക നിന്നെ തിരിച്ചറിഞ്ഞു എന്നു പറഞ്ഞ് പിന്നെ ആകെ ബഹളമായി. സന്തോഷം കൊണ്ട് എന്റെ കണ്ണില്‍ നിന്നൊക്കെ വെള്ളം വന്നു. പിന്നീട് ഇടയ്ക്ക് മെസേജ് ചെയ്യുമ്പോഴെല്ലാം തേപ്പുകാരി സുഖമല്ലേയെന്നു ചോദിക്കാറുണ്ട്. സ്വാസിക കൂട്ടിച്ചേര്‍ത്തു.