ഫെയര്‍നെസ് ക്രീം വേണ്ട, ബോളിവുഡ് താരം വേണ്ടന്ന് വെച്ചത് 15 കോടിയുടെ ഓഫര്‍

ഫെയര്‍നെസ് ക്രീം പരസ്യങ്ങളില്‍നിന്ന് ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും വിട്ടുനില്‍ക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. ഷാരുഖ് ഖാന്‍, ദീപികാ പദുക്കോണ്‍, പ്രിയങ്കാ ചോപ്ര തുടങ്ങി നിരവധി പേര്‍ അവരുടെ മുന്‍കാലങ്ങളില്‍ ഫെയര്‍നെസ് ക്രീം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കങ്കണ, സ്വരാ ഭാസ്‌ക്കര്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ ഫെയര്‍നെസ് ക്രീം പരസ്യങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്.

ഇവര്‍ക്കൊപ്പമാണ് ബോളിവുഡിന്റെ യുവപ്രതിനിധി സുശാന്ത് സിംഗ് രജ്പുത്തും ചേരുന്നത്. ഫെയര്‍നെസ് ബ്രാന്‍ഡിന്റെ എന്‍ഡോഴ്‌സ്‌മെന്റിന് വേണ്ടി 15 കോടി രൂപയുടെ ഓഫറാണ് ലഭിച്ചത്. ഇതാണ് സുശാന്ത് വേണ്ടെന്ന് വെച്ചത്.

ഇത്തരം പരസ്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന തോന്നലിലാണ് സുശാന്ത് പരസ്യത്തില്‍നിന്ന് പിന്മാറിയത്.