പുത്തന്‍ ഗെറ്റപ്പില്‍ സൂര്യ; സംവിധായിക സുധ കൊങ്കരയുടെ മകളുടെ വിവാഹചടങ്ങുകളില്‍ തിളങ്ങി താരം

സംവിധായക സുധ കൊങ്കരയുടെ മകള്‍ ഉത്രയുടെ വിവാഹചടങ്ങുകളില്‍ തിളങ്ങി സൂര്യ. പുത്തന്‍ ലുക്കിലുള്ള സൂര്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അല്‍പ്പം നീട്ടി വളര്‍ത്തിയ മുടി ഹെയര്‍ ബോ വെച്ച് ഒതുക്കി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയും ആണ് സൂര്യയുടെ പുതിയ ലുക്ക്.

ഈ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ലുക്കാണ് ഇതെന്നാണ് ആരാധകര്‍ കരുതുന്നത്. സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സൂരറൈ പോട്രുവിന്റെ സംവിധായികയാണ് സുധ കൊങ്കര.

ചെന്നൈയില്‍ വെച്ചാണ് സുധയുടെ മകള്‍ ഉത്രയും വിഘ്‌നേഷും വിവാഹിതരായത്. സംവിധായകന്‍ മണിരത്‌നം, സുഹാസിനി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.

അതേസമയം, സൂരറൈ പോട്രു നവംബര്‍ 12-ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നത്. റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.