സൂര്യയ്ക്ക് നായികയായി അപര്‍ണ ബാലമുരളി; ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്

സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘സൂരരൈ പോട്ര്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. എന്‍ജികെ, കാപ്പാന്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധ.

സൂര്യയുടെ 38ാം ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ഏതാനും ദിവസങ്ങള്‍ക്ക മുമ്പേ ചെന്നൈയില്‍ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന.

സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.

In love with what’s happening here on the sets …!Here is the #TitleLook of #SooraraiPottru #சூரரைப்போற்று #DirSudhaKongara

Posted by Suriya Sivakumar on Saturday, 13 April 2019