'വരണം, വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്‍, നിങ്ങളൊഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ഇനിയുമാരും ജനിച്ചിട്ടില്ല'

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ പ്രിയ താരം സുരേഷ് ഗോപിയെ വരവേറ്റ് ആരാധകര്‍. “കമ്മീഷ്ണര്‍” ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസ് ആയുള്ള വേഷമാണ് സുരേഷ് ഗോപി പങ്കുവെച്ചിരിക്കുന്നത്. ഇന്നും മലയാളി പ്രേക്ഷകര്‍ ഏറെ ആരാധിക്കുന്ന കഥാപാത്രമാണിത്.

“ഇന്നലെ”യുടെ കരുത്തില്‍ “കളിയാട്ടം”, പെരുങ്കളിയാട്ടം…..”” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. “വരണം വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്‍, നിങ്ങളൊഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ഇനിയുമാരും ജനിച്ചിട്ടില്ല” എന്നാണ് ഒരു കമന്റ്.

ഷാജി കൈലാസ്- രഞ്ജി പണിക്കര്‍ ടീമിന്റെ കമ്മീഷണറിലെ ഐപിഎസ് വേഷം സുരേഷ് ഗോപിയുടെ കരിയറിലെയും ജീവിതത്തിലെയും നാഴികക്കല്ലുകളില്‍ ഒന്നാണ്.

https://www.instagram.com/p/CAp1UhJDcqP/?utm_source=ig_embed