'ഇളയനിലാ പൊഴിഗിറതേ..വിവാഹവേദിയില്‍ സുരേഷ് ഗോപിയുടെ മാസ്റ്റര്‍ പീസ് ഗാനം, വീഡിയോ

നടനും രാഷ്ട്രീയ പ്രവര്‍ത്തകനും എന്നാല്‍ അതിനൊപ്പം നല്ല ഗായകനുമാണ് സുരേഷ് ഗോപി്. ഇപ്പോള്‍ തന്റെ എക്കാലത്തെയും മാസ്റ്റര്‍ പീസ് ഗാനമായ ‘ഇളയനിലാ പൊഴിഗിറതേ…’ വിവാഹവേദിയില്‍ പാടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

വിവാഹ വിരുന്നില്‍ പങ്കെടുക്കുന്നിതിനിടെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ സുരേഷ് ഗോപിയെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. വീഡിയോ ശബരീഷ് തന്നെ പങ്കുവെച്ചു. ‘ഈ സ്നേഹം എന്നും എന്നെ അത്ഭുതപെടിത്തിയിട്ടേ ഉള്ളു , ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു’ എന്ന കുറിപ്പും.

പരിപാടി നടക്കുന്ന വേദിയിലേക്ക് ഒരു മടിയും കൂടാതെ എത്തിയ താരം മൈക്ക് വാങ്ങി സുരേഷ് ഗോപി ആരാധകരുടെ പ്രിയപ്പെട്ട ഗാനം ആലപിക്കുകയായിരുന്നു. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ആരാധകര്‍ ഏറ്റെടുക്കുന്നതും വീഡിയോയില്‍ നിന്ന് കാണാം.

ബാക്ഗ്രൗണ്ട് സ്‌കോറിനൊപ്പം താളപ്പിഴവ് സംഭവിക്കാതെ മനോഹരമായാണ് താരം പാട്ടു പാടിയത്. നാല് വരി പാട്ടും പാടി പാടി സുരേഷ് ഗോപി വേദി വിടുകയും ചെയ്തു.