സിനിമാത്തിരക്കുകളിൽ മുഴുകി സുരേഷ് ഗോപി, ഇത്തവണ മത്സരിക്കുന്നില്ലേ എന്ന് സോഷ്യൽ മീഡിയ

ബി.ജെ.പി.യുടെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ സിനിമാത്തിരക്കുകളിൽ മുഴുകിയിരിക്കുകയാണ്
നടൻ സുരേഷ് ഗോപി.

ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക്‌ മാർച്ച് അഞ്ചുമുതൽ അദ്ദേഹം കടക്കുമെന്നാണ് വിവരം.

പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അങ്ങനെയെങ്കിൽ അദ്ദേഹം മത്സരിക്കാനിടയില്ല. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ മത്സരിക്കാനുള്ള സാദ്ധ്യതയേറി. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്.