വേറിട്ട ഗെറ്റപ്പില്‍ സുരേഷ് ഗോപി; എസ് ജി 251 പോസ്റ്റര്‍

 

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്നസിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇതുവരെ കാണാത്ത മേക്കോവറിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി. കൃതാവ് വളര്‍ത്തി മീശയോട് ചേര്‍ത്ത രീതിയിലാണ് കഥാപാത്രത്തിന്റെ സ്‌റ്റൈലിംഗ്. നായക കഥാപാത്രത്തിന്റെ മുന്‍കാലം എന്ന തോന്നലും പോസ്റ്റര്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്. മുടിയിലും താടിയിലുമൊക്കെ നര പടര്‍ന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലായിരുന്നു എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്.

നേരത്തെ ‘ജീം ബൂം ബാ’ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. വിതരണം ഓഗസ്റ്റ് സിനിമാസ്. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. ജോഷിയുടെ പാപ്പന്‍, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന്‍, ജിബു ജേക്കബിന്റെ മേം ഹൂം മൂസ, ജയരാജിന്റെ ഇന്നലെ പ്രഖ്യാപിച്ച ഹൈവേ 2 എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനുള്ള മറ്റു ചിത്രങ്ങള്‍.