‘കൊച്ചിനോട് എന്തോ കോമഡി പറഞ്ഞൂന്ന് തോന്നണു’; സുരാജിനെ ട്രോളി ലാല്‍

മലയാളത്തിലെ കോമഡി നടന്മാരില്‍ ശ്രദ്ധേയനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം സുരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും അതിന് നടനും സംവിധായകനുമായ ലാല്‍ നല്‍കിയ രസികന്‍ കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ മകള്‍ കരയുകയും സുരാജ് ചിരിക്കുകയുമാണ്. ‘കൊച്ചിനോട് എന്തോ കോമഡി പറഞ്ഞൂന്ന് തോന്നണൂ…’ എന്നാണ് ലാല്‍ ഇതിന് കമന്റായി കുറിച്ചത്. ഇതേറ്റു പിടിച്ച് ആരാധകരും കമന്റുകളുമായി എത്തി. അച്ഛന് ദേശീയ പുരസ്‌കാരം ലഭിച്ചുവെന്നറിഞ്ഞ മോളൂസ് എന്നൊരു കമന്റ്. മകള്‍ അച്ഛനെ കാണാറില്ലെന്നു തോന്നുന്നുവെന്നും അതാകാം കയ്യിലെടുത്തപ്പോഴേ കരഞ്ഞതെന്നുമൊക്കെയാണ് കമന്റുകള്‍ വരുന്നത്.

View this post on Instagram

#mydaughter 👶👶👶👶👧👧

A post shared by Suraj Venjaramoodu (@surajvenjaramoodu) on

രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായെത്തിയ ഫൈനല്‍സ് ആണ് സുരാജിന്റേതായി തിയേറ്ററുകളിലേക്ക് എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ അഭിനയം സുരാജിന് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു.