മഞ്ജു വാര്യരുടെ ഹൊറര്‍ ത്രില്ലറിന് തുടക്കം; വീഡിയോ

മഞ്ജു വാരിയരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തുടക്കമായി. രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി. എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണ്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

അലന്‍സിയര്‍, രഞ്ജി പണിക്കര്‍, സരയൂ തുടങ്ങിയരും ചിത്രത്തിലുണ്ട്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിസ്സ് ടോംസ്സും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍രെ നിര്‍മ്മാണം. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം. സംഗീതം പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്.

manju-sunnymanju-2
മജുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ “ഫ്രഞ്ച് വിപ്ലവ”മാണ് സണ്ണി വെയ്ന്‍ നായകനായെത്തിയ അവസാന ചിത്രം. രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച “ജൂണി”ല്‍ അതിഥിവേഷത്തില്‍ സണ്ണി എത്തിയിരുന്നു. രാജു മുരുകന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം “ജിപ്‌സി”, മലയാളത്തില്‍ ഗൗതമി നായരുടെ “വൃത്തം”, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന “അനുഗ്രഹീതന്‍ ആന്റണി”, ശ്രീനാഥ് രാജേന്ദ്രന്റെ “കുറുപ്പ്” എന്നിവയാണ് സണ്ണി വെയ്നിന്റെ പുതിയ ചിത്രങ്ങള്‍.

Read more

തമിഴ് ചിത്രമായ “അസുരനാ”ണ് മഞ്ജു വാര്യരുടേതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം. പ്രതി പൂവന്‍കോഴി, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.