പ്രേക്ഷക പ്രശംസ നേടി സണ്ണി വെയ്‌നിന്റെ വില്ലന്‍ കേശവന്‍; അഭിനന്ദനവുമായി ട്രോളന്മാരും

Gambinos Ad
ript>

കായംകുളം കൊച്ചുണ്ണിയിലെ പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് സണ്ണി വെയ്ന്‍. കേശവന്‍ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ പൊലീസ് ഓഫീസര്‍ ആയാണ് സണ്ണി വെയ്ന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് സണ്ണി വെയ്ന്‍ ചെയ്യുന്നത്. സണ്ണി വെയ്ന്റെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവാവുന്ന കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ട്രോളന്മാരും സണ്ണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫ്രഞ്ച് വിപ്ലവമാണ് സണ്ണിയുടെ അടുത്ത ചിത്രം . ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

Gambinos Ad

1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്റെ കൊച്ചുണ്ണിയും മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. രാവിലെ മുതല്‍ പ്രത്യേക ഫാന്‍സ് ഷോ പ്രദര്‍ശനം ഉണ്ടായിരുന്നു. 351 തിയേറ്ററുകളിലായി, 1700 പ്രദര്‍ശനങ്ങള്‍ ആണ് ആദ്യദിനം ഉള്ളത്.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.