മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാർ, അവരുടെ ഒപ്പം വർക്ക്‌ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: സുധ കൊങ്കര

Advertisement

സുധ കൊങ്കരയുടെ സംവിധാനത്തിലൊരുങ്ങിയ സൂര്യ ചിത്രം സൂരറൈ പോട്ര് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുധ മമ്മൂട്ടിയെയും മോഹൻലാലിനെയും ദുൽഖറിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം വർക്ക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സിനിമയോടുളള ദുൽഖറിന്റെ സമീപനം തനിക്ക് ഇഷ്ടമാണെന്നും സുധ പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാരാണ്. അവരുടെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അവരുടെയൊപ്പം വർക്ക്‌ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാൽ മോശമായ സിനിമയാണെങ്കിലും നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ദുൽഖർ അഭിനയിക്കുന്നത്. ആ സമീപനമാണ് ദുൽഖറിനെ എന്റെ ഫേവറൈറ്റ് ആക്കിയത്.