ആകാംക്ഷയുടെ ചിറകുവിരിച്ച് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് ട്രെയ്‌ലർ

പ്രേക്ഷകർക്ക് ആകാംക്ഷയുടെ ചിറകുവിരിച്ച് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ട്രെയ്‌ലർ ഇറങ്ങി. പ്ലേ ഹൗസ് മൂവീസ് നിർമിക്കുന്ന ചിത്രം ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്.

https://www.facebook.com/Mammootty/videos/341596926324667/

ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ലിജോമോള്‍ ജോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീനാ കുറുപ്പ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ആദര്‍ശ് ഏബ്രഹാമാണ് സംഗീത സംവിധായകന്‍.