എന്റെ കണ്‍ട്രോള്‍ പോവുകയാണ്, ഞാന്‍ ഇന്റര്‍വ്യൂവില്‍ നിന്ന് ഇറങ്ങുകയാണ് എന്ന് പറഞ്ഞ് തെറി വിളിക്കുകയായിരുന്നു; ക്യാമറമാന്‍ പറയുന്നു, വീഡിയോ

മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്ക് എതിരെ പ്രതികരിച്ച് ക്യാമറമാന്‍മാരും. ഇന്റര്‍വ്യൂ നടക്കുന്നതിനിടെ തന്റെ കണ്‍ട്രോള്‍ പോവുകയാണ്. ഇന്റര്‍വ്യൂവില്‍ നിന്ന് ഇറങ്ങുകയാണെന്ന് പറഞ്ഞ് തെറി വിളിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞ് ഓഫ് ചെയ്യിപ്പിച്ച ശേഷം അച്ഛനെ അധിക്ഷേപിക്കുന്ന രീതിയില്‍ തെറി വിളിച്ചുവെന്നാണ് ക്യാമറമാന്‍മാര്‍ പറയുന്നത്.

ഫണ്‍ ആയിട്ടുള്ള ചോദ്യങ്ങളാണ് ചോദിക്കാന്‍ പിആര്‍ഓമാര്‍ പറയുക. പടവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഞങ്ങള്‍ പരമാവധി ചോദിക്കുക. പടത്തിന്റെ പേര് ചട്ടമ്പി എന്നായതുകൊണ്ട്, ആ പടത്തിന്റെ പേര് വച്ച് തന്നെ ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. ഇഷ്ടമായില്ലെങ്കില്‍ കട്ട് ചെയ്യാന്‍ഡ പറയാം. ഫോഴ്‌സ്ഫുള്ളി കട്ട് ചെയ്പ്പിച്ചിട്ട് പറയാന്‍ പറ്റാത്ത രീതിയില്‍ വളരെ മോശമായി തെറി വിളിക്കുകയായിരുന്നു.

കൂടെ അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ആരാണ് ഏറ്റവും വലിയ ചട്ടമ്പി എന്ന് റാങ്ക് ചെയ്യുക എന്നതായിരുന്നു ചോദ്യം. ”രണ്ട് മൂന്ന് വര്‍ഷമായിട്ടും നന്നാകണമെന്ന് തോന്നുന്നില്ലേ, എന്റെ കണ്‍ട്രോള്‍ പോവുകയാണ്, ഞാന്‍ ഇന്റര്‍വ്യൂവില്‍ നിന്ന് ഇറങ്ങുകയാണ്” എന്ന് ശ്രീനാഥ് ഭാസി പറയുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞു.

ക്യാമറ ഓഫ് ചെയ്തതിന് ശേഷമാണ് പൂരത്തെറി നമ്മളെ പറഞ്ഞത് എന്നാണ് ചാനലിലെ ക്യാമറമാന്‍മാര്‍ പറയുന്നത്. അതേസമയം, ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തക വനിത കമ്മീഷനും മരട് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.