മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.. അഞ്ചര മിനിറ്റിനുള്ളില്‍ ഭാവം മാറി: മാധ്യമ പ്രവര്‍ത്തക പറയുന്നു

ഒരു സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് ശ്രീനാഥ് ഭാസി തന്നെ ചീത്ത വിളിച്ചതെന്ന് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക. അഭിമുഖം തുടങ്ങി അഞ്ചര മിനിറ്റിന് ശേഷമാണ് നടന്റെ ഭാവം മാറിയത്. താന്‍ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മാധ്യമപ്രവര്‍ത്തക പറയുന്നത്.

ഒരു സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് ശ്രീനാഥ് തന്നെ ചീത്ത വിളിച്ചത്. തന്റെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ല എന്ന് മുപ്പത് ശതമാനം അഭിപ്രായപ്പെടുമ്പോള്‍ എഴുപത് ശതമാനത്തോളം തന്നെ പിന്തുണയ്ക്കുന്നുണ്ട്. ഒരു നടന്റെയോ നടിയുടെയോ കിടപ്പറ രഹസ്യങ്ങളിലേക്കൊന്നും പോയിട്ടില്ല. ആളുകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍ മതി.

തന്നെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്ന ഉറപ്പുള്ളതുകൊണ്ടാണ് ശക്തമായി മുന്നോട്ട് പോകുന്നത്. ശ്രീനാഥ് ഭാസി അഭിമുഖത്തിന് വൈകിയാണ് എത്തിയത്. അതെ കുറിച്ച് സംസാരിച്ചിരുന്നു. ശ്രീനാഥ് ഭാസിയെ കാണാതെയായപ്പോള്‍ ഉറങ്ങിപ്പോയെന്ന് തനിക്കൊപ്പമുള്ള കുട്ടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, താന്‍ ഉറങ്ങിയിട്ട് മൂന്ന് ദിവസമായെന്ന്.

ഒരു ദിവസം ഉറങ്ങിയില്ലെങ്കില്‍ തനിക്ക് ഭ്രാന്തായിപ്പോകുമെന്ന് താന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. അതുകൊണ്ടാണ് നിങ്ങള്‍ അവിടെ ഇരിക്കുന്നതെന്നും താന്‍ ശ്രീനാഥ് ഭാസിയായി ഇവിടെ നില്‍ക്കുന്നത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. അഭിമുഖം തുടങ്ങിയതിന് ശേഷം അഞ്ചര മിനിറ്റിന് ശേഷമാണ് ഭാവം മാറിയത്.

ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അസ്വസ്ഥത കാണിച്ചപ്പോള്‍ തന്നെ താന്‍ ചോദിച്ചു, ശ്രീനാഥ് ഭാസി എന്തുതരം ചോദ്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന്. നിങ്ങള്‍ പരസ്പരം സംസാരിച്ച് തീരുമാനിക്കൂ, എന്ന് പറഞ്ഞ് മൂന്ന് ക്യാമറകളും ഓഫാക്കി എന്ന് ഉറപ്പുവരുത്തിയാണ് ചീത്ത വിളി ആരംഭിച്ചത് എന്നാണ് അവതാരക പറയുന്നത്.