മാസ്റ്റര്‍ സ്‌റ്റൈലില്‍ കുട്ടി രജനി; സ്‌റ്റൈല്‍ മന്നനെ അനുകരിച്ച് ചെറുമകന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രജനികാന്തിന്റെ സ്‌റ്റൈല്‍ അനുകരിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ നില്‍ക്കുന്ന ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍. പേരക്കുട്ടി വേദ് മുത്തച്ഛനെ അനുകരിക്കുന്ന ചിത്രം സൗന്ദര്യ രജനീകാന്താണ് പങ്കുവെച്ചത്. താത്തയെ പോലെ തന്നെ കൊച്ചുമകനും എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.

എന്നാല്‍ ആരാധകര്‍ രജനികാന്തിനെ താത്ത എന്ന് വിളിക്കരുതെന്നും അദ്ദേഹത്തിന് പ്രായമേറുകയില്ലെന്നും എല്ലാക്കാലവും അദ്ദേഹം സ്‌റ്റൈല്‍ മന്നനും തലൈവയുമാണെന്ന് കമന്റ് ചെയ്തു. എന്നാല്‍ കുട്ടി എന്ത് ചെയ്താലും അത് രജനിയുടെ സ്‌റ്റൈലാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും ചില ആരാധകര്‍ പറയുന്നു.