ഇത് ഒര്‍ഹാന്‍ സൗബിന്‍; മകന്റെ പേര് വെളിപ്പെടുത്തി സൗബിന്‍ ഷാഹിര്‍

നടന്‍ സൗബിന്‍ ഷാഹിറിന് കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ട്് താരം പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഇക്കഴിഞ്ഞ മെയ് 10നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

ഒരു യമണ്ടന്‍ പ്രേമകഥയാണ് സൗബിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വൈറസ്, അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, ജൂതന്‍ എന്നിവയാണ് സൗബിന്റേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.