കാര്‍ബണില്‍ ആനക്കാരന്‍ രാജേഷായി സൗബിന്‍ സാഹിര്‍

തനതു കോമഡി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടന്‍ സൗബിന്‍ സാഹിര്‍ വീണ്ടും വ്യത്യസ്ത കഥാപാത്രവുമായി എത്തുകയാണ്. വേണുവിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തുന്ന കാര്‍ബണില്‍ ആനപാപ്പാന്റെ വേഷമാണ് സൗബിന്. രാജേഷെന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്.

കമ്മട്ടിപ്പാടം, പറവ, മായാനദി തുടങ്ങിയ സിനിമകളില്‍ ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളുടെ തുടര്‍ച്ചയായി ഈ സിനിമയും വെറൈറ്റി ആയിരിക്കുമെന്നാണ് ലുക്കില്‍നിന്ന് മനസ്സിലാകുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിലെ പി.റ്റി. മാഷിന്റെ വേഷമാണ് സൗബിന് കോമഡി നടന്‍ എന്ന പരിവേഷം നല്‍കിയത്.  പിന്നീട് ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച സൗബിന്‍ സംവിധാന രംഗത്തേയ്ക്കും കടന്നു വന്നു. തന്‍റെ കോമഡി പരിവേഷം പതുക്കെ ഉരിഞ്ഞു മാറ്റുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സൌബിന്‍ ഏറ്റെടുക്കുന്നത്.

ആദ്യ സംരംഭമായിരുന്നെങ്കിലും സൗബിന്റെ പറവയിലെ സംവിധാനശൈലി വ്യാപകമായി പ്രശംസിക്കപ്പെട്ടു. പറവയ്ക്കു ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായ സൗബിന്‍ നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിലൂടെ നായകനായി അഭിനയിച്ചു.

മലയാളികളുടെ ഇഷ്ടതാരം സൗബിന്‍ ഷാഹിര്‍ ആനക്കാരന്‍ രാജേഷായി കാര്‍ബണില്‍…. :D#Carbon #January19Release

Posted by Carbon Movie on Thursday, 11 January 2018