പ്രണയത്തിന്‍ കനവൊരുക്കി ആഷിക് അബു ചിത്രം മായാനദിയിലെ ആദ്യഗാനമെത്തി. ഉയിരിന്‍ നദിയെ…ഒഴുകും മായാനദിയെ എന്ന ഗാനമാണ് റിലീസ് ചെയിതിരിക്കുന്നത്. ടൊവിനൊ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് റെക്‌സ് വിജയനാണ്.
അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒപിഎം ഡ്രീമം മില്‍ സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ഛായഗ്രാഹകന്‍.
Read more
ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ എന്നീ സംവിധായകര്‍ അഭിനേതാക്കളായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ അപര്‍ണ്ണ ബാലമുരളി, ഉണ്ണിമായ, നിഴല്‍കള്‍ രവി, സൗബിന്‍ സാഹിര്‍, ഹരീഷ് പോത്തന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ക്രിസ്തുമസിന് മായാനദി പ്രദർശനത്തിനെനത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.