എന്തോ വലുത് വരുന്നു!, ക്യാപ്ഷനില്ലാതെ മുരളി ഗോപിയുടെ പോസ്റ്റ്

മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായി മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ക്യാപ്ഷനുകള്‍ ഒന്നുമില്ലാതെ ഭൂമിയുടെ ചിത്രം തന്റെ കവര്‍ പേജ് ആയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം എമ്പുരാന്‍ എന്ന സിനിമയെക്കുറിച്ചുളള സൂചനയാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ‘എന്തോ വലുത് വരുന്നുണ്ട്’ എന്നും കമന്റുകളുണ്ട്.

‘കുരുതി’ എന്ന സിനിമയാണ് മുരളി ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. പൃഥ്വിരാജ്, റോഷന്‍ മാത്യൂസ്, ശ്രിന്ദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മതം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശനങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. സിനിമയില്‍ സത്യന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മുരളി ഗോപി എത്തിയത്.

ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇതിനോടകം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എമ്പുരാന് ശേഷം മമ്മൂട്ടിയ്ക്കായി ഒരു തിരക്കഥ താന്‍ ഒരുക്കുമെന്ന് മുരളി ഗോപി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ മുരളിയുടെ പോസ്റ്റ് എന്തോ വലിത് വരാനിരിക്കുന്നതിന്റെ സൂചനയായി തന്നെയാണ് ആരാധകര്‍ കണ്ടിരിക്കുന്നത്.