‘പത്തെങ്കില്‍ പത്ത് നൂറെങ്കില്‍ നൂറ്, കരുതലിന് കണക്കില്ല’ ബിജിബാലിന്റെ ചലഞ്ച് ഏറ്റെടുത്ത് ആഷിക്, പ്രളയ ദുരിതബാധിതര്‍ക്കൊപ്പം കരുതലുമായി സിനിമാലോകം

പ്രളയക്കെടുതിയുടെ ദുരിതം നേരിടുന്നവര്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സോഷ്യല്‍ മീഡിയ ചലഞ്ചുമായി സിനിമാലോകം.

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്, കരുതലിന് കണക്കില്ല’ എന്നായിരുന്നു സംവിധായകന്‍ ആഷിക് അബുവിനെ ചാലഞ്ച് ചെയ്തു കൊണ്ട് സംഗീത സംവിധായകന്‍ ബിജിബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചാലഞ്ച് സ്വീകരിച്ച ആഷിക് അബു ഉടന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്യുകയും കുഞ്ചാക്കോ ബോബന്‍ ടൊവിനോ തോമസ്,ആസിഫ് അലി, സൗബിന്‍ ഷാഹില്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ലഭിച്ച തുക ദുരുപയോഗം ചെയ്തുവെന്നും അതുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു.