ഹിറ്റ്‌മേക്കര്‍ പൊന്‍ റാമും ശിവകാര്‍ത്തികേയനും വീണ്ടും; ‘സീമ രാജ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Gambinos Ad
ript>

ശിവകാര്‍ത്തികേയന്റെ 12ാം ചിത്രത്തിന്റെ ഫസ്റ്റ് ലൂക് പോസ്റ്റര്‍ പുറത്തുവിട്ടു. സീമ രാജയെന്ന പേരില്‍ പൊന്‍ റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ നായിക സാമന്ത അക്കിനേനിയാണ്. പൊന്‍ റാമും ശിവകാര്‍ത്തികേയനുമൊന്നിക്കുന്ന മൂന്നാം ചിത്രമാണ് സീമ രാജ. മുമ്പ് വാലിബര്‍ സിങ്കം , രജനി മുരുകന്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരുമൊന്നിച്ചത്. ഈ രണ്ടു ചിത്രങ്ങളും ഹിറ്റായിരുന്നു.

Gambinos Ad

2013ല്‍ തീയേറ്ററുകളിലെത്തിയ വരുതപ്പെടാത്ത വാലിബര്‍ സിങ്കത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ നായകവേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. രജനി മുരുകനും ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.

ഗ്രാമപശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് സീമ രാജ . സൂരി, സിമ്രാന്‍, നെപ്പോളിയന്‍ എന്നിവരും സീമ രാജയില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡി ഇമാന്റെതാണ് സംഗീതം. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.