‘പറയല്ലേ റബ്ബിനോട്’, സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മാപ്പിള ആല്‍ബത്തിലെ ഗാനം

Advertisement

സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മാപ്പിള ആല്‍ബം ‘മെഹ്ബൂബി’യിലെ ”പറയല്ലേ റബ്ബിനോട്” എന്ന ഗാനം പുറത്ത്. മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് ധന്യമായ പുണ്യ റബീഇനെ സ്വാഗതം ചെയ്തു കൊണ്ട് സത്യം ഓഡിയോസ് റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ ആല്‍ബമാണിത്.

പ്രശസ്ത സംഗീത സംവിധായകന്‍ തേജ് മെര്‍വിന്‍ സംഗീതം നല്‍കിയ മെഹ്ബൂബി ആല്‍ബത്തിലെ ഗാനങ്ങളുടെ രചന ഷാഫി കൊല്ലത്ത് ആണ്. തേജ് മെര്‍വിന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റിയാസ് ഇരിങ്ങാലക്കുട ആണ് ചിത്രീകരണം.

നിതിന്‍ തളിക്കുളം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് റിനീഷ് ഒറ്റപ്പാലം. ഒന്‍പത് ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്.