മക്കള്‍സെല്‍വനൊപ്പം മകനും വെള്ളിത്തിരയില്‍; ശ്രദ്ധ നേടി 'സിന്ധുബാദി'ന്റെ ട്രെയിലര്‍

മക്കള്‍സെല്‍വനൊപ്പം മകന്‍ സൂര്യയുടെ സിനിമാ അരങ്ങേറ്റം. എസ് യു അരുണ്‍കുമാറിനൊപ്പമുള്ള സിന്ധുബാദിലൂടെയാണ് മകന്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എസ്യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി അജ്ഞലിയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

എസ്യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് “സിന്ധുബാദ്”. 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രണയവും ആക്ഷനുമൊക്കെയായി ആകാംക്ഷ നിറയ്ക്കുന്നുണ്ട്.

“പണ്ണിയാരും പത്മിനിയും”, “സേതുപതി” എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍കുമാറും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുകയാണ് “സിന്ധുബാദി”ലൂടെ. വന്‍സന്‍ മൂവീസ്, കെ പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ എസ്എന്‍ രാജരാജനും ഷാന്‍ സുദര്‍ശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

പേട്ട”, “സൂപ്പര്‍ ഡീലക്‌സ്” എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്കു ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് സേതുപതി ചിത്രമാണ് “സിന്ധുബാദ്”. “മാര്‍ക്കോണി മത്തായി”, സീനു രാമസ്വാമി ചിത്രം “മാമനിതന്‍” എന്നുതുടങ്ങി നിരവധി ചിത്രങ്ങളാണ് സേതുപതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Read more