സൈലൻസിന്റെ ട്രെയിലർ പുറത്തു വിട്ടു; റിലീസ്  അടുത്തമാസം രണ്ടിന്

Advertisement

മാധവനും അനുഷ്ക ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ തെലുങ്ക് ചിത്രം ‘സൈലൻസിന്റെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി.

ഹേമന്ത് മധുകർ സംവിധാനം ചെയ്ത ചിത്രം തമിഴിലും മലയാളത്തിലും സൈലൻസ് എന്ന പേരിലാണ് ചിത്രമിറങ്ങുക. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കൊന വെങ്കട്ട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനീൽ ഡിയോ ആണ്. മലയാളത്തിലുള്ള വരികൾ എഴുതിയിരിക്കുന്നത് ബി.കെ.ഹരിനാരായണൻ.

ഹോളിവുഡ് താരം മൈക്കൽ മാഡ്സന്റെ ഇന്ത്യൻ അരങ്ങേറ്റംകൂടിയായിരിക്കും ഈ ചിത്രം . ശാലിനി പാണ്ഡേ, അഞ്​ജലി, ഹോളിവുഡ്​ നടൻ മൈക്കൽ മാഡ്​സൺ എന്നിവരാണ്​ മറ്റ്​ താരങ്ങൾ​​.

സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ്​ അനുഷ്​ക അഭിനയിച്ചിരിക്കുന്നത്.