സിജു വില്‍സണ്‍ നായകനാകുന്ന 'വരയന്‍'; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിനുശേഷം സിജു വില്‍സണ്‍ നായകനായെത്തുന്ന വരയന്റെ പൂജ കഴിഞ്ഞു.ഇടപള്ളി അഞ്ചു മന ക്ഷേത്രത്തില്‍ വെച്ചായിരുന്നു സിനിമയുടെ പൂജ. ജിജോ ജോസഫാണ് സംവിധായകന്‍.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരയന്‍ സിനിമയില്‍ വില്ലനായെത്തുന്നത് ദീപക് കാക്കനാടാണ്. ഡാനി കപ്പൂച്ചിന്റേതാണ് തിരക്കഥ.

ഛായാഗ്രാഹകന്‍ രാജേഷ് രാമന്‍, സംഗീതമൊരുക്കുന്നത് പ്രകാശ് അലക്‌സ്.