‘ഷൈലോക്ക്’ രാജമാണിക്യം പോലെ, മലയാളത്തിനൊപ്പം തമിഴിലും; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് പ്രഖ്യാപിച്ചതുമുതല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിലൊന്നായ രാജമാണിക്യം പോലെ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം, ചിത്രം മലയാളത്തിന് പുറമേ തമിഴിലും ഒരേസമയം ഇറങ്ങുമെന്നാണ് സൂചന. വളരെ പിശുക്കനായ ഒരു പലിശക്കാരന്‍ ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു തമിഴനായി രാജ് കിരണ്‍ ഈ ചിത്രത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ നായിക ആയി എത്തുന്നത് പ്രശസ്ത നടി മീന ആണ്.ചിത്രത്തിന്റെ ഷൂട്ട് ഓഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കും.

നേരത്തെ അജയ് വാസുദേവ് ബോസ് എന്ന പേരിലുള്ള ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരോ മമ്മൂട്ടിയുടെ ലുക്കോ ഒഫീഷ്യല്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് അജയ് പറയുന്നത്.