'ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്ന വിട്ട് പോകലെ'; ഷൈലോക്കിലെ ബാര്‍ സോംഗ്, യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍

ആരാധകരെ ആവേശത്തിലാഴ്ത്തി “ഷെലോക്കി”ലെ ബാര്‍ സോംഗ് പുറത്ത്. “കണ്ണേ കണ്ണേ” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിവേകയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ. ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മൂന്ന് ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ് ഗാനം. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. മീനയാണ് നായിക.

“കുബേരന്‍” എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പും എത്തുന്നുണ്ട്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തും.