ഇതാണ് ബോസ് അതായത് ഓള്‍ റൗണ്ടര്‍; ഷൈലോക്കിന്റെ പ്രേക്ഷകപ്രതികരണം

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മെഗാസ്റ്റാര്‍ ചിത്രം ഷൈലോക്കിന് കേരളത്തിലെങ്ങും മികച്ച പ്രതികരണം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാനആകര്‍ഷണമെന്ന് പ്രേക്ഷകര്‍ പറയുന്നു.

https://twitter.com/Muhamme18396388/status/1220227917424164864

രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://twitter.com/Nemesiz666/status/1220222704491487233