സംവിധായകനെ ചവിട്ടി തെറിപ്പിച്ച് മമ്മൂട്ടി; ഷൈലോക്ക് മേക്കിംഗ് വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ സാഹസിക ചിത്രീകരണമാണ് മേക്കിംഗ് വീഡിയോയുടെ ഹൈലൈറ്റ്. സംവിധാനത്തിനു പുറമേ അജയ് വാസുദേവിന്റെ അഭിനയ പ്രകടനവും വീഡിയോയില്‍ കാണാം.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read more

തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.