അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യയ്ക്ക് ഒപ്പവും ഞാന്‍; ഗാനരംഗത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ശോഭന

ലോകസുന്ദരി ഐശ്വര്യറായ്‌ക്കൊപ്പമുള്ള ചിത്രമാണ് മലയാളത്തിന്റെ സൂപ്പര്‍ താരം ശോഭന പങ്കുവെച്ചിരിക്കുന്നത്. മണിര്തനം സംവിധാനം ചെയ്ത “രാവണ്‍” സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

“അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യറായിക്കുമൊപ്പം ഞാന്‍. മണിരത്നത്തിന്റെ രാവണ്‍ സിനിമയിലെ ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്”” എന്ന ക്യാപ്ഷനാണ് ശോഭന ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഗാനരംഗത്തിലെ അതേ കോസ്റ്റ്യൂമിലാണ് ഐശ്വര്യ ചിത്രത്തിലുളളത്.

https://www.instagram.com/p/CA_o5QDg3RU/?utm_source=ig_embed

രാവണിലെ “കല്‍വരേ കല്‍വരേ” എന്ന ഗാനത്തിനാണ് ശോഭന കൊറിയോഗ്രാഫി ചെയ്തത്. പൃഥ്വിരാജും ഐശ്വര്യയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചത്. ഗാനരംഗം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇത് ശോഭനയാണ് കൊറിയോഗ്രാഫി ചെയ്തതെന്ന് അധികമാര്‍ക്കും തന്നെ അറിയാത്ത കാര്യമാണ്.