അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ, കുട്ടിയെ പോലെ വേദിയില്‍ തുള്ളിച്ചാടി ശോഭന

സൈമ അവാര്‍ഡ് വേദിയില്‍ പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷമുള്ള ശോഭനയുടെ പ്രതികരണം വൈറലാകുന്നു്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം.

പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം’സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ,’ എന്നാണ് ശോഭന പറഞ്ഞത്.വേദിയില്‍ നിന്നും ആദ്യമായി സമ്മാനം കിട്ടിയ കുട്ടിയ പോലെയാണ് നടി തുള്ളിച്ചാടി ഇറങ്ങുന്നത്. സദസിലെ ആരോ പകര്‍ത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി, കെ.പി.എ.സി ലളിത, വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.