സി.ഐ ഡാമിയന്‍ ഫ്രാന്‍സിസ് ആയി ഷൈന്‍; ‘ആറാം തിരുകല്‍പന’യുടെ പോസ്റ്റര്‍

Advertisement

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും. മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേര്‍ന്ന് സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ‘ആറാം തിരുകല്‍പ്പന’ സിനിമയുടെ ടീം. പൊലീസ് വേഷത്തിലെത്തുന്ന ഷൈനിന്റെ നിഗൂഢമായ നോട്ടമാണ് പോസ്റ്ററില്‍ ശ്രദ്ധേയമാകുന്നത്.

സിഐ ഡാമിയന്‍ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്‍പന. നിത്യ മേനോന്‍ ആണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്യാം ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കോറിഡോര്‍ 6 ഫിലിംസ് ആണ് നിര്‍മ്മാണം.

Here's the official character poster from Aaram Thirukalpana to be directed by Ajay Devaloka. Rolling soon! 😎#AaramThirukalpana #Corridor6FilmsLLP

Posted by Shine Tom Chacko on Monday, September 14, 2020

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ പറയുന്ന ‘Everyone has the right to life, liberty and the security of person.’ എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്‍പനയും ഒന്ന് തന്നെ. ഇതാണ് ചിത്രത്തിന്റെ പ്രമേയം. ലവ്, പടവെട്ട്, തമി, ഓപ്പറേഷന്‍ ജാവ, കുറുപ്പ്, തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, വെള്ളേപ്പം, ബിബ്ലിയു, ജിന്ന് എന്നിവയാണ് ഷൈനിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

മിഷന്‍ മംഗള്‍, സൈക്കോ, പ്രാണാ എന്നീ സിനിമകള്‍ക്ക് ശേഷം നിത്യാ മേനോന്‍ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകല്‍പന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണിത്.