ആഷിഖ് അബു- ഷാരൂഖ് ഖാന്‍ ചിത്രം വരും! കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഷനീം സെയ്ദ്

ദുല്‍ഖര്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പ് തീയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലൂടെ മലയാളസിനിമയ്ക്ക് പ്രതിഭാധനനായ ഷനീം സെയ്ദ് എന്ന കാസ്റ്റിംഗ് ഡയറക്ടറെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തില്‍ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്.

അരവിന്ദ് സ്വാമി വീണ്ടും മലയാളത്തില്‍ നായകനായെത്തുന്ന ഒറ്റ് എന്ന സിനിമയുടെ കാസ്റ്റിങ്ങ് ഡയറക്ടറും ഷനീം ആണ്. കുഞ്ചാക്കോ ബോബനടക്കമുള്ള താരങ്ങളും ഒറ്റിലുണ്ട്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായി ഷാരൂഖ് ഖാന്‍, ആഷിക് അബുവുമായും ശ്യാംപുഷ്‌കരനുമായും ചര്‍ച്ച നടത്തിയപ്പോള്‍ ആ കൂടിക്കാഴ്ചില്‍ ഷാരൂഖിനൊപ്പം ഷനീമും ഉണ്ടായിരുന്നു.

2022ല്‍ ഷാറൂഖുമായി ചര്‍ച്ച നടത്തുമെന്നും, ഷാരൂഖിന് സ്‌ക്രിപ്റ്റ്് ഇഷ്ടമായാല്‍ ആഷിഖ് അബു-കിങ്ങ് ഖാന്‍ ചിത്രം സംഭവിക്കുമെന്നും ഷനീം പറഞ്ഞു. ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കൊപ്പം സീത എന്ന ഹ്രസ്വചിത്രവും ഷനീം സഈദ് നേരത്തേ നിര്‍മ്മിച്ചിരുന്നു. ശ്രദ്ധേയനായ ഹിന്ദി ടെലിവിഷന്‍ താരമായ ഷഹീര്‍ ഷൈഖിനെ നായകനാക്കി ഷനീം ഒരുക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ മൂന്നാറില്‍ ആരംഭിച്ചിരിക്കുകയാണ്.