ഷാരുഖ്- ദീപിക പദുകോണ്‍ വീണ്ടും; ആകാംക്ഷയോടെ  ആരാധകർ

Advertisement

ആരാധകരുടെ ഇഷ്ടജോഡിയായ ഷാരുഖ്- ദീപിക പദുകോണ്‍ വീണ്ടും വെളളിത്തിരയിൽ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും  വീണ്ടുമൊന്നിക്കുന്നതെന്നാണ് സൂചന .

എന്നാല്‍ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

2007- ല്‍ ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഓം ശാന്തി ഓമിൽ നായകന്‍ ഷാരുഖ് ഖാന്‍ ആയിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച നാല് ചിത്രങ്ങളാണ് പുറത്തു വന്നത്.

ആനന്ദ്.എല്‍.റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരുഖിന്റെ എറ്റവും പുതിയ  ചിത്രം. ഛപകാണ് ദീപികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്തത്.