ഷെയ്ന്‍ ഇനി പാലക്കാട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍; 'വേല' വരുന്നു

ഷെയ്ന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ എതതുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ‘വേല’ എന്ന് പേരിട്ട ചിത്രം ശ്യാം ശശി ആണ് സംവിധാനം ചെയ്യുന്നത്. പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല.

ഷെയ്‌നിനൊപ്പം സണ്ണി വെയ്‌നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തിലുണ്ട്.

വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകനായ സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എം സജാസിന്റേതാണ് തിരക്കഥ. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. കഴിഞ്ഞ മാസം അവസാനമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്.

Read more

പൊലീസ് വേഷത്തില്‍ വേലയുടെ സെറ്റില്‍ നില്‍ക്കുന്ന ഷെയ്‌ന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യാണ് ഷെയ്‌നിന്റെതായി പുറത്തെത്താനിരിക്കുന്ന ഒരു ചിത്രം. ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രമാണ് ഷെയ്ന്‍ നിഗത്തിന്റേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്.