'അക്കര്‍' പാവമാണ് എന്നാല്‍ എടുത്തുചാട്ടക്കാരനും: 'വലിയ പെരുന്നാളി'നെ കുറിച്ച് ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ഡിമല്‍ ഡെന്നിസ് ഒരുക്കുന്ന ചിത്രമാണ് “വലിയ പെരുന്നാള്‍”. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനവും ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അക്കര്‍ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

അക്കര്‍ വളരെ പാവമാണ് എന്നാല്‍ എടുത്തുചാട്ടക്കാരനും എന്നാണ് ഷെയ്ന്‍ തന്റെ കഥാപാത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. “”ഭയങ്കര ദേഷ്യക്കാരനാണ് അക്കര്‍, പത്തിരുപത് പേര് വന്നാലും ഇടിച്ചിടും. ഭയങ്കര പാവമാണ് എന്നാല്‍ എടുത്തുചാട്ടക്കാരനും. നന്മക്ക് വേണ്ടി നില്‍ക്കുന്നവനാണ്, എന്നാല്‍ ചെയ്യുന്നത് ചെറിയ തെറ്റുമാണ്”” എന്നാണ് ഷെയ്ന്‍ കഥാപാത്രത്തെ കുറിച്ച് പറയുന്നത്.

Read more

വലിയ പെരുന്നാള് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുമെന്നും ഐ.വി. ശശിയുടെ “അങ്ങാടി” പോലെ ഒരു സിനിമയാകുമെന്നും ഷെയ്ന്‍ പറയുന്നു. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. “എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ഹിമിക ബോസാണ് നായിക. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം സുരേഷ് രാജന്‍.