തമിഴ് സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല, വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഷെയ്ന്‍ നിഗം

തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇപ്പോഴത്തെ വിവാദങ്ങളുടെ സാഹചര്യത്തില്‍ ഷെയ്നിനെ വില്ലേജ് ബോയ് എന്ന തമിഴ് സിനിമയില്‍ ഒഴിവാക്കിയെന്ന വാര്‍ത്ത. തെറ്റാണെന്നും ഡേറ്റുകളുടെ പ്രശ്നം മൂലം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് താന്‍ അവരെ അറിയിക്കുകയും ഒക്ടോബര്‍ 30-ന് അഡ്വാന്‍സ് തുക മുഴുവന്‍ താന്‍ മടക്കി നല്‍കിയതാണെന്നും ഷെയ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പണമിടപാട് നടത്തിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ഷെയ്നിന്റെ പോസ്റ്റ്.

“ഈ വാര്‍ത്ത വ്യാജമാണ്. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നേനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാന്‍ തന്നെ അഡ്വാന്‍സ് തുക മടക്കി നല്‍കിയതുമാണ്.

ഇപ്പോള്‍ നടക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ക്ക് ഞാന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടുമില്ല, മാധ്യമങ്ങള്‍ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല”

താടിയും മുടിയും വെട്ടി പുത്തന്‍ ലുക്കിലുള്ള ഷെയ്നിന്റെ ചിത്രം പുറത്തു വന്നതോടെയാണ് വീണ്ടും വിവാദങ്ങള്‍ ആരംഭിച്ചത്്. വെയില്‍ എന്ന സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു താരത്തിന്റെ ഈ ചിത്രങ്ങള്‍ പുറത്ത് വന്നത്.

ഹെയര്‍ സ്റ്റൈലുമായി ബന്ധപ്പെട്ടാണ്  വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും ഷെയ്‌നും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് . “വെയിലി”ല്‍ ഷെയ്ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഷെയ്ന്‍ മറ്റൊരു ചിത്രമായ കുര്‍ബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം.

Shane