'ബ്ലൂ വെയില്‍' ആസ്പദമാക്കി സിനിമ; പ്രധാന വേഷത്തില്‍ ഷംന കാസിം- ട്രെയിലര്‍

നിരവധി കൗമാക്കാരുടെയും യുവാക്കളുടെയും ജീവന്‍ അപഹരിച്ച ഗെയിമാണ് ബ്ലൂ വെയില്‍. ബ്ലൂ വെയ്ല്‍ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ടി. രംഗനാഥന്‍ ആണ് “ബ്ലൂ വെയ്ല്‍ എന്ന പേരില്‍ തമിഴില്‍ സിനിമ ഒരുക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നടി ഷംന കാസിം ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. കബിഷ്‌കന്ന, ബിര്‍ല ബോസ്, ദിവ്യ, ഹരിഹരന്‍, അരുമൈ ചന്ദ്രന്‍, മധു, റാം, ഉമ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

ബ്ലൂ വെയില്‍ ഒരു ആത്മഹത്യ കളിയാണ് എന്നുതന്നെ പറയാം. ഈ ഗെയിം അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഓരോദിവസവും ഓരോ കൃത്യങ്ങളാണ്. ഗെയിമിന്റെ അവസാനം മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് പ്രേരിപ്പിക്കുന്ന ഒരു കളിയാണിത്.